KeralaNEWS

റോബസ്റ്റ പഴം മലബന്ധത്തിന് അത്യുത്തമം; മലബന്ധം അകറ്റാൻ സഹായിക്കുന്ന ചില പഴങ്ങൾ, പൊടിക്കൈകൾ

ലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്.മലബന്ധം- ‌ഗ്യാസ്, അസിഡിറ്റി, പൈൽസ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും.വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകള്‍, രോഗങ്ങള്‍ തുടങ്ങി മലബന്ധത്തിന് കാരണങ്ങള്‍ പലതാണ്. കുടലിന്‌ ക്രമരഹിതമായ ചലനം ഉണ്ടാകുമ്പോള്‍ മലം പോകാന്‍ പ്രായസമാകും.ഈ അവസ്ഥയാണ്‌ മലബന്ധം എന്ന്‌ പറയുന്നത്‌.കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ഈ പ്രശ്നം കാണാറുണ്ട്.ശരീരത്തിൽ ജലാംശം കുറയുമ്പോഴാണ് മലബന്ധം കൂടുതലായും അനുഭവപ്പെടുന്നത്.

മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരമായി പലരും ലാക്‌സേറ്റീവുകള്‍ ഉപയോഗിയ്ക്കാറുണ്ട്.എന്നാല്‍ ഇത് ശീലമായാല്‍ ഇതില്ലാതെ വയറ്റില്‍ നിന്നും പോകില്ല എന്ന അവസ്ഥയുണ്ടാകും.അതിനാല്‍ തന്നെ ഇത് ശീലമാക്കാതിരിയ്ക്കുകയാണ് നല്ലത്.മലബന്ധം അകറ്റാൻ സഹായിക്കുന്ന ചില  പഴങ്ങൾ പരിചയപ്പെടാം.
വാഴപ്പഴം
പഴം മലബന്ധത്തിന് പൊതുവേ പറഞ്ഞു കേള്‍ക്കുന്ന പരിഹാരമാണ്.ഇതിനായി നല്ലതു പോലെ പഴുത്ത പഴം എടുക്കുക. റോബസ്റ്റ,കാളി പോലുള്ള പഴങ്ങളാണ് ഇതിന് ഏറ്റവും നല്ലത്.വാഴപ്പഴത്തിൽ മൂന്നു തരം കാര്‍ബോ ഹൈഡ്രേറ്റുകള്‍, ബി കോംപ്ലക്സ് വിറ്റാമിനുകള്‍ ,ഇരുമ്പ് ,പൊട്ടാസ്യം,മാംഗനീസ് തുടങ്ങിയവ സുലഭമാണ്.ദഹന സംബന്ധ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ദിവസേന വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.ധാരാളം ആന്റി ഓക്‌സിഡന്റുകളും നാരുകളുമടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.

ആപ്പിൾ

ആപ്പിളിൽ പെക്റ്റിൻ എന്ന ഫൈബർ കാണപ്പെടുന്നു. ഇത് കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകൾ വർദ്ധിപ്പിച്ച് പെക്റ്റിൻ ഭക്ഷണത്തിന്റെ വൻകുടൽ സംക്രമണ പ്രക്രിയയെ സുഗമമാക്കുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ദിവസവും രണ്ട് ആപ്പിൾ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

കിവി

കിവി പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു.ഇത് ദഹനനാളത്തിലെ ചലനത്തെ ഉത്തേജിപ്പിക്കാനും മലവിസർജ്ജനം നടത്താനും സഹായിക്കുമെന്ന് ‘അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്’ നടത്തിയ പഠനത്തിൽ പറയുന്നു.ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

തണ്ണിമത്തൻ

ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് തണ്ണിമത്തന്‍.ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് തണ്ണിമത്തന്‍.മലബന്ധത്തിന് തണ്ണിമത്തന്‍ കഴിയ്ക്കുന്നതും ജ്യൂസാക്കി കുടിക്കുന്നതും നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. ഇത് വയറിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നു. മാത്രമല്ല ദഹനം പെട്ടെന്നാക്കുന്നതിനും ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. 

മലബന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ

1.നല്ലതു പോലെ പഴുത്ത ഒരു വാഴപ്പഴം എടുക്കുക.ഇത് ഒരു ഗ്ലാസ് പാലില്‍ അടിച്ചെടുക്കുക.ശേഷം ഒരു ഗ്ലാസിലാക്കി ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തേന്‍ കൂടി ചേര്‍ക്കാം.നല്ല ശുദ്ധമായ തേന്‍ വേണം ചേര്‍ക്കാന്‍.ഇത് ഇളം ചൂടുള്ള മിശ്രിതമെങ്കില്‍ കൂടുതല്‍ നല്ലത്.അതിനായി ഇളം ചൂടുള്ള പാല്‍ ഉപയോഗിച്ചാല്‍ മതിയാകും.രാത്രി കിടക്കാന്‍ നേരത്ത് ഇത് കുടിയ്ക്കാം. അല്ലെങ്കില്‍ രാവിലെ വെറും വയറ്റില്‍.നല്ല ശോധനയ്‌ക്കൊപ്പം നല്ല ഊര്‍ജവും പ്രതിരോധ ശേഷിയുമെല്ലാം നല്‍കുന്ന ഒരു പാനീയമാണ് ഇത്.

2.രണ്ട് അല്ലി വാളൻപുളി ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധത്തിന് വളരെ ഉത്തമം.

വാൽക്കഷണം:നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അഭാവം പലപ്പോഴും മലബന്ധത്തിലേക്ക് നയിയ്ക്കും. അതുകൊണ്ട് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതൽ കഴിക്കാന്‍ ശ്രദ്ധിക്കണം

Back to top button
error: