ഇവയൊക്കെ ക്യാൻസറിനെ തടയും

അർബുദം എന്ന ദുർഭൂതത്തെ കാലം എത്ര കഴിഞ്ഞിട്ടും നമ്മൾ അല്പം ഭയത്തോടെയാണ് കാണുന്നത്. ഇപ്പോൾ സർവ സാധരണയായി കണ്ട് വരുന്ന അസുഖം കൂടിയാണ് കാൻസർ അല്ലെങ്കിൽ അർബുദം. കാൻസറിനെ തടയാൻ നമ്മുടെ ചെറിയ ശ്രദ്ധക്ക് കഴിയുമെങ്കിലോ?

വളരെ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നുള്ളത് പ്രധാനമാണ്.

കാരണം ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം മുതലായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ കഴിയും.

ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കാൻ ഡോക്ടർമാർ ആളുകളോട് നിർദേശിക്കുന്നു. ക്യാൻസർ തടയാൻ നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില സൂപ്പർഫുഡുകളെ കുറിച്ചറിയാം…

 

തക്കാളി

തക്കാളിയുടെ ചുവപ്പ് നിറം പ്രോസ്റ്റേറ്റ് ക്യാൻസറിനും ഹൃദ്രോഗത്തിനും എതിരായി പ്രവർത്തിക്കുന്നു. തക്കാളിയിലെ ‘ലൈക്കോപീൻ’ എന്ന ആന്റിഓക്‌സിഡന്റാണ് ക്യാൻസറിനെ അകറ്റാൻ സഹായിക്കുന്നത്. പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം തുടങ്ങിയ ചില ക്യാൻസറുകളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട ക്യാൻസറിനെതിരെ പോരാടുന്ന ഭക്ഷണമാണ് തക്കാളി.

 

 

ബ്രൊക്കോളി

ഫൈറ്റോകെമിക്കലുകളുടെ ശക്തികേന്ദ്രമാണ് ബ്രൊക്കോളി. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, മൂത്രസഞ്ചി, കരൾ, കഴുത്ത്, തല, വായ, അന്നനാളം, ആമാശയം തുടങ്ങിയ അർബുദങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. sulforaphane എന്ന സംയുക്തം ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്നു.

 

ആപ്പിൾ

ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളിന്  ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. ആപ്പിളിലെ വിറ്റാമിൻ സി രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും ക്യാൻസർ കോശങ്ങളുടെ വളർച്ചയെ ചെറുക്കുന്നതിനുമുള്ള ഒരു ആന്റിഓക്‌സിഡന്റായും പ്രവർത്തിക്കുന്നു.

 

ബെറിപ്പഴങ്ങൾ

ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ബ്ലാക്ക്‌ബെറി.  ആന്റിഓക്‌സിഡന്റ് ഗുണങ്ങളും മറ്റ് ആരോഗ്യ ആനുകൂല്യങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ബ്ലൂബെറിയുടെ ആന്റി -ഇൻഫ്ലമേറ്ററി ​ഗുണങ്ങൾക്ക് സ്തനാർബുദ മുഴകളുടെ വളർച്ച തടയാൻ കഴിയുമെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

 

മിക്ക സരസഫലങ്ങളിലും ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ ത്വക്ക് ക്യാൻസറിലേയ്‌ക്കും മൂത്രാശയം, ശ്വാസകോശം, സ്‌തനങ്ങൾ, അന്നനാളം എന്നിവയിലെ കാൻസറുകളിലേക്കും നയിച്ചേക്കാവുന്ന കോശങ്ങളുടെ നാശത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.‌

 

 

വാൾനട്ട്

ക്യാൻസറിനെതിരെ പോരാടാൻ നട്സുകൾ സഹായിക്കുമെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ച് വ്യക്തമാക്കുന്നു.  ഇതിൽ പോളിഫെനോൾസ്, ആൽഫ-ലിനോലെനിക് ആസിഡ്, ഫൈറ്റോസ്റ്റെറോളുകൾ, മെലറ്റോണിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഈ ഗുണങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version