Crime

കോട്ടയം നഗരമധ്യത്തിൽ നിന്നും കാണാതായ യുവാവിനെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി : യുവാവിനെ കണ്ടെത്തിയത് കുഴിയിൽ മരിച്ച നിലയിൽ : മരണകാരണം വ്യക്തമാക്കാൻ പൊലീസ് അന്വേഷണം

കോട്ടയം : കോട്ടയം നഗരത്തിൽ നിന്നും കാണാതായ യുവാവിനെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചന്തക്ക വലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെയാണ് എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവാവിന്റെ മൃതദേഹം മറൈൻഡ്രൈവിന് സമീപത്തു നിന്നും കണ്ടെത്തിയത്.

ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീൻ (23) നെയാണ് കാണാനില്ലെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് കേസെടുത്തത്. ഇയാൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് കൊച്ചിയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

കോട്ടയം നഗര മധ്യത്തിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി ലഭിച്ചത്. ജോലിയുടെ ആവശ്യത്തിലേക്ക് എന്നപേരിൽ പേരിൽ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇദ്ദേഹം. പിന്നീട് യുവാവിനെ പിന്നെ കാണാനില്ലെന്ന് പരാതി ഉയരുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

കാണാതായ യുവാവിനെ മൊബൈൽ ടവർ പിൻതുടർന്ന പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ എറണാകുളം ഭാഗത്തുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ ഫോണിൽ നിന്നും അവസാനം പോയ കോൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇയാളുടെ സുഹൃത്തായ ഒരു പെൺകുട്ടിയാണ് അവസാനം ഫോൺ ചെയ്തതെന്ന് പൊലീസ് സംഘം കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം യുവാവ് അവസാനം ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന മറൈൻ ഡ്രൈവിന് സമീപമുള്ള സ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയായ ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

Back to top button
error: