സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

യനാട് : സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മാനന്തവാടി കല്ലോടി എടപാറയ്ക്കൽ പരേതനായ ഫ്രാന്സീസിന്റെ ഭാര്യ ശുഭ (40 ) ആണ് മരണപ്പെട്ടത്.ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസ് എടുക്കുന്നതിനിടയിൽ ശുഭ പെട്ടെന്ന്  റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചതാണ് അപകടകാരണം.

ബസിന്റെ മുൻവശത്തോട് ചേർന്നാണ് വീട്ടമ്മ റോഡ് മുറിച്ചു കടന്നത്.ഇതിനാൽ ഡ്രൈവറുടെ കാഴ്ച്ചയിൽ പെടാതിരുന്നതാണ് ദാരുണ സംഭവത്തിന് ഇടയായത്.പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version