Tech

365 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന ടെലികോം പ്ലാനുകള്‍; മാസകണക്കില്‍ നോക്കുകയാണെങ്കില്‍ ഏകദേശം 75 രൂപ മാത്രം

കൊച്ചി: ഒരു വര്‍ഷത്തേക്ക് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാന്‍ ആണ് 2999 രൂപയുടെ പ്ലാനുകള്‍. 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയും കൂടാതെ അണ്‍ലിമിറ്റഡ് കോളുകളുമാണ്. 365 ദിവസത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഈ പ്ലാനുകള്‍ക്ക് ഒപ്പം ഇപ്പോള്‍ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ സബ്സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കുന്നതാണ്.

വൊഡാഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നതാണ്. അത്തരത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന ഒരു പ്ലാന്‍ ആണ് 1799 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത്. 1799 രൂപയുടെ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ കൂടാതെ 24 ജിബിയുടെ ഡാറ്റയാണ്.

365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ഇത് ലഭിക്കുന്നതാണ്. 1 മാസം ഏകദേശം 150 രൂപയുടെ ചിലവ് മാത്രമാണ് ഈ പ്ലാനുകള്‍ക്കുള്ളത്. അത്തരത്തില്‍ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു പ്ലാന്‍ ആണ് 899 രൂപയുടെ പ്ലാനുകള്‍. 899 രൂപയുടെ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2ജിബി ഡാറ്റ (28 ദിവസം) കൂടാതെ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ എന്നിവയാണ് .

വാലിഡിറ്റി ലഭിക്കുന്നത് 336 ദിവസത്തേക്കാണ്. എന്നാല്‍ ഈ പ്ലാനുകള്‍ മാസകണക്കില്‍ നോക്കുകയാണെങ്കില്‍ ഏകദേശം 75 രൂപ ചിലവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് വരുന്നത് .

Back to top button
error: