മംഗലാപുരത്ത് ക്രിസ്ത്യന്‍ ദേവാലയം ജെ.സി.ബി ഉപയോഗിച്ച്‌ തകര്‍ത്തു; രണ്ടു പേർ അറസ്റ്റിൽ

മംഗലാപുരത്ത് 40 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം ജെ.സി.ബി ഉപയോഗിച്ച്‌ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.സംഘ്പരിവാര്‍ പ്രവര്‍ത്തകരായ ലതീഷ് (25), ധനഞ്ജയ് (36) എന്നിവരാണ് അറസ്റ്റിലായത്.
ഉരന്‍ഡാഡി ഗുഡ്ഡെ – പഞ്ചിമൊഗാരുവിലെ സെന്റ് ആന്റണി ഹോളി ക്രോസ് സെന്റര്‍ ഫെബ്രുവരി 10-നാണ് ശ്രീ സത്യ കൊര്‍ഡബ്ബു സേവാ സമിതി എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍ തകര്‍ത്തത്.കാത്തലിക് പ്രാര്‍ത്ഥനാലയം, അംഗനവാടി, അശരണാലയം എന്നിവയടങ്ങുന്ന സെന്റര്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള കേസില്‍ കോടതി വാദംകേള്‍ക്കാനിരിക്കെയായിരുന്നു അതിക്രമം.വിധിപറയുന്നതു വരെ സെന്ററിന്റെ പരിസരത്ത് പ്രവേശിക്കരുതെന്ന് മംഗളുരു സിവില്‍ കോടതിയുടെ ഉത്തരവുണ്ടായിരുന്നെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് രാവിലെ 11 മണിക്ക് ഹിന്ദുത്വപ്രവര്‍ത്തകര്‍ ജെ.സി.ബിയുമായെത്തി പള്ളി തകർത്തത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version