KeralaNEWS

ഡൽഹിയിൽ മാനസിക വൈകല്യമുള്ള പതിനാലുകാരിയെ കൂട്ട ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തി;ഒരാൾ അറസ്റ്റിൽ

ന്യൂഡല്‍ഹി: വടക്കൻ ഡൽഹിയിലെ നരേലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി.സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.

മാനസിക വൈകല്യമുള്ള പതിനാലുകാരിയെ ആണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

 

 

പെണ്‍കുട്ടിയെ ഒരാഴച മുൻപ് കാണാതായിരുന്നു.തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അഴുക്കുചാലിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.പോസ്റ്റുമോർട്ടത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: