KeralaNEWS

തല്‍ക്കാല്‍ ഉള്‍പ്പെടെയുള്ള ട്രെയിന്‍ ടിക്കറ്റ്​ ഇനി വീട്ടിലിരുന്നു ബുക്ക് ചെയ്യാം; പ്രത്യേക ആപ്പുമായി റെയില്‍വെ

ല്‍ക്കാല്‍ ഉള്‍പ്പെടെയുള്ള ട്രെയിന്‍ ടിക്കറ്റ്​ ബുക്കിങിന് പ്രത്യേക ആപ്പുമായി റെയില്‍വെ.കണ്‍ഫേം ടിക്കറ്റ്​ മൊബൈല്‍ ആപ്പ്​ എന്നുപേരിട്ടിരിക്കുന്ന ആപ്പ്​ വഴി തല്‍ക്കാല്‍ ഉള്‍​പ്പെടെയുള്ള ടിക്കറ്റുകള്‍ ബുക്ക്​ ചെയ്യാനാണ്​ സൗകര്യം ഒരുക്കിയിരിക്കുന്നത്​.നിശ്​ചിത റൂട്ടൂകളിലൂടെ സര്‍വീസ്​ നടത്തുന്ന എല്ലാട്രെയിനുകളിലെയും തല്‍ക്കാല്‍ ക്വാട്ടയില്‍ ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ ഈ ആപ്പിലൂടെ ലഭിക്കും.

സീറ്റ്​ ലഭ്യത, ട്രെയിന്‍ സമയം എന്നിവ അറിയാനും ടിക്കറ്റ്​ റദ്ധാക്കാനും ഇ-ടിക്കറ്റിനുള്ള ടി.ഡി.ആര്‍. ഫയല്‍ ചെയ്യാനും ആപ്പിലൂടെ കഴിയും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ട്രെയിനുകളുടെ പേരോ, നമ്ബറോ നല്‍കേണ്ടതില്ലെന്നാണ്​ പ്രധാന പ്രത്യേകത. ഗൂഗിള്‍ പ്ലേ സ്റ്റോറിൽ  നിന്നും ആപ്പ്​ ഡൗണ്‍ലോഡ്​ ചെയ്യാം.

Back to top button
error: