KeralaNEWS

വയനാട്ടിൽ അന്ധവിശ്വാസം അരിയിട്ടു വാഴുന്നു. വിദ്യാർത്ഥിനിയുടെ ദേഹത്ത് ദൈവം കയറിയെന്ന് മന്ത്രവാദി, കുട്ടിയുടെ പഠനവും മുടക്കി

സുൽത്താൻ ബത്തേരി: വയനാട്ടിൽ അന്ധവിശ്വാസത്തെത്തുടർന്ന് ആദിവാസി വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തിൽ ഇടപെട്ട് ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും രംഗത്തെത്തി.

കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകുമെന്നും തുടർ വിദ്യാഭ്യാസത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്നും കളക്ടർ എ.ഗീത പറഞ്ഞു. സംഭവത്തിൽ വയനാട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശം നൽകി.

അന്ധവിശ്വാസം പറഞ്ഞു പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ എ.ഗീത പറഞ്ഞു. ഇതിനായി ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകും. കുടുതൽ നടപടി റിപ്പോർട്ട് കിട്ടിയ ശേഷം ഉണ്ടാകുമെന്നും ബാവകാശ കമ്മീഷനും അറിയിച്ചു. കുടുംബമായും കുട്ടികളുമായും ബാലാവകാശ കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു. ഒരാളുടെയും വിദ്യാഭ്യാസം മുടങ്ങില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് പറഞ്ഞു.

വയനാട്ടിൽ അന്ധവിശ്വാസത്തിന്റെ പേരിൽ വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തിൽ കുട്ടിക്കും കുടുംബത്തിനും കൗൺസിലിംഗ് നൽകുമെന്ന് കളക്ടർ എ.ഗീത അറിയിച്ചു. കുട്ടിക്ക് തുടർപഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കും. അന്ധവിശ്വാസങ്ങൾ പരത്തുന്നഅവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിടും.

ആദിവാസി കോളനികളിൽ പൂജ നടത്താൻ എത്തുന്ന ജ്യോത്സ്യനാണ് കുട്ടിയുടെ ദേഹത്ത് ദൈവം കൂടിയെന്ന് പറഞ്ഞത്.
അതോടെ ചൊവ്വ, ശനി ദിവസങ്ങളിൽ കോളനിയിൽ പൂജകളും നടക്കുന്നുണ്ട്. ആദിവാസി കുടുംബങ്ങളെ അന്ധവിശ്വാസം പറഞ്ഞ് വിശ്വസിപ്പിച്ച ഈ മന്ത്രവാദിക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

Back to top button
error: