KeralaNEWS

ഒഡീഷക്ക് എതിരെ വിജയം; ഐഎസ്‌എലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ബംഗളൂരു എഫ്‌സി

എസ് എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അത്യാവശ്യമായിരുന്ന ബംഗളൂരു എഫ് സി ഇന്ന് ഒഡീഷക്ക് എതിരെ ഗംഭീര വിജയം നേടി കേരള ബ്ലാസ്റ്റേഴ്സിന് പിന്നിൽ അഞ്ചാം സ്ഥാനത്തെത്തി.തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച ബംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയം ആഘോഷിച്ചത്.

ഈ വിജയത്തോടെ ബംഗളൂരു എഫ് സി ലീഗില്‍ 26 പോയിന്റുമായി അഞ്ചാമത് എത്തി.എങ്കിലും 18 മത്സരങ്ങള്‍ കളിച്ച ബംഗളൂരുവിന് മറ്റു ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ച് മാത്രമെ പ്ലേ ഓഫില്‍ എത്താന്‍ സാധിക്കുകയുള്ളൂ.18 മത്സരങ്ങളില്‍ 22 പോയിന്റ് മാത്രമുള്ള ഒഡീഷ ഇനി പ്ലേ ഓഫില്‍ എത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും.

Back to top button
error: