ഹരിദാസന്റെ കൊലപാതകം; ആരും പ്രകോപനത്തിൽ വീഴെരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു.സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അത് തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത സംഭവമാണിത്.നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.പ്രകോപനത്തില്‍ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻ പറഞ്ഞു.
അതേസമയം തലശ്ശേരിയില്‍ ഇന്ന് പുലർച്ചെ കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്‍  ഹരിദാസന്റെ മൃതദേഹം ന്യൂമാഹിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.വൈകിട്ട് 5:30 ഓടെയാണ് ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചത്.നൂറുകണക്കിന് സി.പി.എം. പ്രവര്‍ത്തകരും നേതാക്കളും ഹരിദാസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version