ഇന്ത്യൻ മിലിട്ടറി കോളജിൽ പ്രവേശനം നേടാം; പരീക്ഷ ജൂൺ നാലിന് തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍

തിരുവനന്തപുരം: ഡെറാഡൂണിലെ  രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് 2023 ജനുവരിയില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ നാലിന് നടക്കും.പരീക്ഷയ്ക്ക് ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. 01.01.2023-ല്‍ അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 02/01/2010-ന് മുന്‍പോ 01/07/2011-ന് ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല.


പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം.പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 555 രൂപയ്ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. ഡിമാന്റ് ഡ്രാഫ്റ്റ് ‘THE COMMANDANT, RIMC DEHRADUN,’ DRAWEE BRANCH, STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE – 01576) UTTARAKHAND എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ എടുത്ത് കത്ത് സഹിതം ‘THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, DEHRADUN, UUTTARAKHAND 248003’ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി പണമടയ്ക്കുന്നതിനുള്ള നിര്‍ദേശം www.rimc.gov.in ല്‍ ലഭ്യമാണ്.
കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച്‌ ഏപ്രില്‍ 25 നകം ലഭിക്കുന്ന തരത്തില്‍ ‘സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12’ എന്ന വിലാസത്തില്‍ അയയ്ക്കണം. ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിര്‍ദ്ദിഷ്ട അപേക്ഷാ ഫോം (2 കോപ്പി), പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോകള്‍ (ഒരു കവറില്‍ ഉള്ളടക്കം ചെയ്തിരിക്കണം), ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകര്‍പ്പുകള്‍, സ്ഥിരമായ മേല്‍വിലാസം സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ് (Domicile Certificate) എന്നിവയും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
വിദ്യാര്‍ത്ഥി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദ്ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച്‌ ജനന തീയതി, ഏതു ക്ലാസ്സില്‍ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പും ആധാര്‍ കാര്‍ഡിന്റെ രണ്ട് പകര്‍പ്പും (ഇരുവശവും ഉള്ളത്) നല്‍കണം.9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവര്‍ (അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കേണ്ട മേല്‍ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്ബ് പതിച്ചത്) അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version