KeralaNEWS

ഫോണ്‍ പരിശോധനാ ഫലം ലഭിച്ചു;ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണ്‍ പരിശോധനാ ഫലം ലഭിച്ചു.നിര്‍ണായകമായ ചില വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നാണ് സൂചന.തുടർന്ന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

ആദ്യം സഹോദരന്‍ അനൂപ്, അളിയൻ സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇതിന്റെ ഭാഗമായി ഇരുവര്‍ക്കും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Back to top button
error: