KeralaNEWS

നാട്ടുകാരെ ഭീതിയിലാഴ്ത്തി റാന്നിയില്‍ വീണ്ടും പുലിയിറങ്ങി

റാന്നി:നാട്ടുകാരെ ഭീതിയിലാഴ്ത്തി റാന്നിയില്‍ വീണ്ടും പുലിയിറങ്ങി.ആടിനെയും നായ്ക്കളെയുമെല്ലാം പുലി പിടിച്ചു കൊണ്ടുപോകാൻ തുടങ്ങിയതോടെ പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കാന്‍ റാന്നി എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍ ജില്ലാ ഫോറസ്റ്റ് ഒഫീസറോട് ആവശ്യപ്പെട്ടു.പമ്ബാവാലി, അറയാഞ്ഞിലിമണ്‍, ചൊവ്വാലി ഭാഗത്താണ് പുലി ശല്യം.തുടര്‍ച്ചയായി ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നടപടി. കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാതിരിക്കാന്‍ ഇവിടെ സോളാര്‍ വേലി അടിയന്തരമായി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. പുലിയെ കണ്ട പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് എംഎല്‍എ ഇക്കാര്യം വനം വകുപ്പിനോട് ആവശ്യപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി കടപ്പുറത്ത് സൈജു എന്നയാളുടെ തൊഴുത്തില്‍ നിന്ന് ആടിനെ പുലി പിടിച്ചുകൊണ്ട് പോയി. ശനിയാഴ്ച രാവിലെ പുലി മ്ലാവിനെ ഓടിച്ചു കൊണ്ടുപോകുന്നത് കണ്ടതായി റബ്ബര്‍ മരം ടാപ്പ് ചെയ്തു കൊണ്ടിരുന്നയാള്‍ പറഞ്ഞു. ഇതിനു ശേഷം ശനിയാഴ്ച രാത്രി വൈശാഖ് എന്നയാളുടെ മുറ്റത്ത് പൂട്ടിയിട്ടിരുന്ന നായയേയും പുലി പിടിച്ചുകൊണ്ടു കൊണ്ടുപോയി.

 

പ്രദേശത്ത് തന്നെ നിരവധി നായകളെ ഇപ്പോള്‍ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുലിയുടെ സാന്നിധ്യം അറിഞ്ഞതോടെ നാട്ടുകാരും ഭീതിയിലാണ്. രാത്രി സമയത്ത് വീടിന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

Back to top button
error: