LIFEMovieNewsthen Special

“റൈസിംഗ് സോൾ’ മ്യൂസിക്കൽ ആൽബം യൂറ്റൂബിൽ റിലീസായി

യൗവനം കടന്ന ഒരു മനുഷ്യന്റെ കണ്ണിലൂടെ പ്രണയം അവതരിപ്പിച്ച ‘റൈസിംഗ് സോൾ’ എന്ന മ്യൂസിക്കൽ ആല്‍ബം ആസ്വാദകരുടെ മുന്നിലേക്ക്. ഓറഞ്ച് മീഡിയയുടെ യൂറ്റൂബ് ചാനലിലൂടെയാണ് ആൽബം റിലീസായത്.

ഷമീർ മുതിരക്കാല, കുഞ്ഞുമുഹമ്മദ്, ലിജോ സ്രാമ്പിക്കൽ, കരോള്‍ അലക്സ്, അലക്സ് മുത്തു, ജെസി ലൂയിസ്, റജി ടോമി എന്നിവരാണ് കഥാപാത്രങ്ങളായെത്തിയത്.

ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്ത ആൽബം ഷമീർ മുതിരക്കാലായാണ് നിർമ്മിച്ചിരിക്കുന്നത്. എമില്‍ എം ശ്രീരാഗ് സംഗീത സംവിധാനം നിര്‍വഹിച്ച ആൽബത്തിന് ആലാപനം നല്‍കിയത് ആര്യ ജനാര്‍ദനനാണ്.

മനോഹരമായ രംഗങ്ങളെ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭൂതിയാണ് നല്‍കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ ആൽബം, അതിന്റെ സാങ്കേതിക തലത്തിലും മികവ് പുലര്‍ത്തുന്നു.

https://www.youtube.com/watch?v=a_UjONcgQBI

Back to top button
error: