LIFEMovieNewsthen Special

തീ പോലെ ‘ഒരുത്തീ’.

“When life surprises you, prepare for the worst”. തീ പോലെ ഒരു സിനിമ, ആവേശഭരിതരായ അതിന്റെ ട്രയിലർ, ‘ ‘ഒരുത്തീ’ എന്ന ചിത്രമാണ് ഇപ്പോൾ ചർച്ച.ഒരു നീണ്ട ഇടവേളക്ക് ശേഷം നവ്യ നായര്‍ മലയാള സിനിമയിലേക്ക് കടന്ന് വരുന്ന ചലച്ചിത്രമാണ്  ‘ഒരുത്തീ’. എസ്. സുരേഷ് ബാബു തിരക്കഥയെഴുതി, കെ. വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വി കെ പ്രകാശാണ്.

 

സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് നവ്യ നായരുടേത്. ചിത്രത്തില്‍ നവ്യയുടെ  മകനായി അഭിനയിക്കുന്നത് ആദിത്യൻ എന്ന കുട്ടിയാണ്. ആദിത്യൻ ഒരു ദാരുണമായ ജപ്തി വാർത്തയെ തുടർന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സിനിമയിൽ അപ്പുവായി എത്തുന്ന ആദിത്യനെ പരിചയപ്പെടുത്തി നവ്യ നായര്‍ തന്നെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങിയിരുന്നു. നവ്യ നായരോടൊപ്പം, സൈജു കുറുപ്പ്,  വിനായകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വന്‍ പ്രേക്ഷക സ്വീകാര്യതയാണ് നവ്യ നായർക്കും, ചിത്രത്തിനും ലഭിക്കുന്നത്.

Back to top button
error: