KeralaNEWS

നായയുടെ മുന്നിൽ പുലി വാലും ചുരുട്ടി ഓടി

പെട്ടെന്ന് മുന്നിലെത്തിയ പുലിയെ കണ്ട് ഞെട്ടിത്തരിച്ചുപോയ സന്ദര്‍ഭത്തില്‍ പോലും സ്വന്തം മനോധൈര്യം കൊണ്ട് മരണത്തെ പ്രതിരോധിക്കുന്ന ഒരു നായയുടെ വിഡിയോയാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.സംഭവം എവിടെയാണെന്ന് വ്യക്തമല്ല.

ഒരു കാട്ടുപാതയില്‍ വിശ്രമിച്ചുകൊണ്ടിരിക്കുന്ന നായയുടെ നേര്‍ക്ക് പുലി പാഞ്ഞടുക്കുന്നതും ചാടിയെഴുന്നേറ്റ നായ പുലിയെ കുരച്ചോടിക്കുന്നതുമായ ദൃശ്യങ്ങളാണ് വൈറല്‍ വിഡിയോയിലുള്ളത്.പുലി കുതിച്ച്‌ മുഖാമുഖം വന്നുനില്‍ക്കുമ്ബോള്‍ ഒട്ടും പതറാതെ തന്റെ സര്‍വശക്തിയുമെടുത്ത് കുരച്ചുകൊണ്ട് നിൽക്കുകയാണ് നായ.നായയുടെ കുരയ്ക്ക് മുന്നില്‍ പുലി പതറി തിരിച്ചു പോകുന്നത് വിഡിയോയിലുണ്ട്.പുലിയെ കാട്ടിനുള്ളിലേക്ക് മടക്കിയയച്ച നായയുടെ ധീരതയ്ക്കാണ് സോഷ്യല്‍ മീഡിയയുടെ കൈയ്യടി.

Back to top button
error: