ഉപ്പ് കൂടിയാല്‍ കറി കളയണ്ട, ഉപ്പ് കുറയ്ക്കാൻ പൊടിക്കൈകള്‍ പലതുണ്ട്; പരീക്ഷിക്കൂ

ഉപ്പ് രുചിയിൽ രാജനാണ്. ഉപ്പ് കുറഞ്ഞാലും കൂടിയാലും ഭക്ഷത്തിലുള്ള താല്പര്യം നഷ്ടപ്പെടും. ഭക്ഷണത്തിലെ മറ്റ് ചേരുവകൾക്കൊന്നും ഇത്ര പ്രാമുഖ്യമില്ല. ഉപ്പ് കുറഞ്ഞു പോയാൽ അല്പം കൂടി ചേർത്താൽ മതി. പക്ഷേ കൂടിപ്പോയാലോ…? വീട്ടമ്മമാരെ കുഴപ്പിക്കുന്ന ഈ സങ്കീർണ പ്രശ്നത്തിനിതാ ഒരു പരിഹാരം

👌 ഉപ്പ് കുറയ്ക്കാനുള്ള ഏറ്റവും മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയില്‍ ചേര്‍ത്ത് കൊടുക്കുക. കറി തണുത്ത ശേഷം ഉരുളക്കിഴങ്ങ് എടുത്ത് മാറ്റാവുന്നതാണ്.

👌ഉപ്പ് കൂടുമ്പോള്‍ ഒരു നുള്ള് പഞ്ചസാര യോ ശർക്കരയോ ചേര്‍ത്താല്‍ രുചി ക്രമീകരിക്കപ്പെടും.

👌ഒരു തക്കാളി ചേര്‍ത്താലും ഉപ്പ് രസം കുറഞ്ഞ് കിട്ടും.

👌 ഉപ്പ് കൂടിയെന്ന് തോന്നുമ്പോള്‍ കുറച്ച് വെള്ളം കൂടി ചേര്‍ത്ത് തിളപ്പിച്ചാലും ഉപ്പ് കുറയും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version