KeralaNEWS

ബീഹാറിലെ മധുബനി റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ട ട്രെയിനിന്ന് തീപിടിച്ചു

ബീഹാറിലെ മധുബനി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന്ന് തീപിടിച്ച്‌ അപകടം. ശനിയാഴ്ച രാവിലെയാണ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ അഗ്നിബാധയുണ്ടായത്.ജയ്‌നഗര്‍ ന്യൂഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വാതന്ത്ര്യ സേനാനി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്.
സംഭവത്തില്‍ ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.അഗ്നിബാധയുടെ കാരണം വ്യക്തമല്ല.

Back to top button
error: