വരാപ്പുഴ പീഡനക്കേസ് പ്രതിയെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: വരാപ്പുഴ പീഡനക്കേസ് പ്രതിയായ
വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ ഒരു കിണറ്റില്‍ തിങ്കളാഴ്ചയാണ് വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുകയായിരുന്നു വിനോദ് കുമാര്‍.
2011 ജൂണിലാണ് വരാപ്പുഴ പീഡന കേസിനാസ്പദമായ സംഭവം.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശോഭ ജോണിന്റെ കൊച്ചിയിലുള്ള ഫ്ലാറ്റിലും മറ്റ് പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version