മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തു: കുടുംബാംഗങ്ങളെ കൊലപ്പെടുത്തി, ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

വീണ്ടും ദുരഭിമാനത്തെ തുടര്‍ന്ന് ആത്മഹത്യ.

 

മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടർന്ന് ഭാര്യയേയും മറ്റു രണ്ട് മക്കളേയും കൊലപ്പെടുത്തി മധ്യവയസ്കനായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗപട്ടണത്താണ് നാടിനെ ഞെട്ടിപ്പിക്കുന്ന  സംഭവം. ഭാര്യയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും മറ്റൊരു കുട്ടിയെയുമാണ് ഇയാൾ കൊന്നത്.

 

ചായക്കടക്കാരനായ ലക്ഷ്മണന്റെ മകളാണ് താഴ്ന്ന ജാതിക്കാരനെ മകൾ വിവാഹം ചെയ്തത്.  അത് തന്നെയാണ്  കൊലപാതകത്തിനുള്ള പ്രകോപനത്തിലേക്ക് നയിച്ചത്.  അതേസമയം വിവാഹിതയായ മകൾ ഭർത്താവിനൊപ്പം സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

 

ഇത്തരം സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ദുരഭിമാനക്കൊലകളുടെ ഇരകളായവർ അനേകം. 2016-ൽ തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ടയിൽ പട്ടികജാതിക്കാരനായ യുവാവിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയത് ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ  ഭാര്യയാക്കിയതിന്റെ പേരിലായിരുന്നു.  യുവാവിന്റെ ഭാര്യയുടെ  കുടുംബം തങ്ങളെ വാടകയ്ക്കെടുത്തതാണെന്നായിരുന്നു ഗുണ്ടുകളുടെ വെളിപ്പെടുത്തൽ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version