സ്കൂട്ടർ യാത്രക്കാരൻ ബസിന് അടിയില്‍ വീണ് മരിച്ചു

കൊല്ലം: ഭരണിക്കാവില്‍ കെ.എസ്.ആര്‍.ടി.സി വേണാട് ബസിന് അടിയില്‍ വീണ് ഇരുചക്രവാഹനയാത്രക്കാരന്‍ മരിച്ചു. മുതുപിലാക്കാട് വൈഷ്ണവത്തില്‍ ഉണ്ണികൃഷ്ണപിള്ള(52)ആണ് മരിച്ചത്. രാത്രി എട്ടുമണിക്ക് ഭൂപണയ ബാങ്കിന് മുന്നിലായിരുന്നു അപകടം. ആക്ടിവ സ്‌കൂട്ടറിലായിരുന്ന ഉണ്ണികൃഷ്ണപിള്ളയെ പത്തനംതിട്ടക്കുപോയ ബസ് ഇടിച്ചുവീഴ്ത്തി കയറി ഇറങ്ങുകയായിരുന്നു.

പിന്നിലിരുന്ന ആള്‍ തെറിച്ചു റോഡിനുപുറത്തേക്കു വീണതിനാല്‍ രക്ഷപ്പെട്ടു. ഉണ്ണികൃഷ്ണപിള്ള തല്‍ക്ഷണം മരിച്ചു.
മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
കാരാളിമുക്ക് കോതപുരം മന്നൂട്ട് കുടുംബാംഗമാണ്. ഭാര്യ: ഗീതാകുമാരി. മക്കള്‍: വിഷ്ണു, അശ്വതി

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version