പാവകല്യാണം “പൂജ കഴിഞ്ഞു

 

“സൺ ഓഫ് അലിബാബ, നാൽപത്തിയൊന്നാമൻ” എന്ന ചിത്രത്തിന് ശേഷം നജീബലി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്
“പാവ കല്യാണം”.
ഫിലിം ഫോർട്ട് പ്രൊഡക്കഷന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
പൂജാ കർമ്മം എറണാകുളം “അമ്മ” ആസ്ഥാന മന്ദിരത്തിൽ വെച്ചു നിർവ്വഹിച്ചു.
ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്തു.

ഒരു പാവ പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രത്തിൽ ബിജു സോപാനം ,ഹരീഷ് പേരടി , ധർമജൻ ബോൾഗാട്ടി , കലാഭവൻ പ്രജോദ്, കാരാട്ട രാജ, ജുനൈദ് ശൈഖ് , ചാള മേരി, ശിവജി ഗുരുവായൂർ, നന്ദകിഷോർ, ലിഷോയ്, രാജസാഹിബ് , കിരൺ രാജ് , വി.കെ ബൈജു , ഷോബി തിലകൻ , അമർനാഥ്, ചാർളി ബാല, കൊല്ലം സുധി, അനീഷ് രവി , കോട്ടയം പ്രതീപ്, കോബ്ര രാജേഷ് , ഉല്ലാസ് പന്തളം , ജീജ സുരേന്ദ്രൻ തുടങ്ങിവർക്കൊപ്പം മലയാള-തമിഴ് താരങ്ങളും അഭിനയിക്കുന്നു. ഗാനരചന- ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കഥ- ഹരിശ്രീ ബ്രിജേഷ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version