NEWSWorld

ക്രി​മി​യ​യി​ൽ​നി​ന്ന് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​മെ​ന്ന് റ​ഷ്യ. കൂടുതല്‍ സൈന്യത്തെ പിന്‍വലിച്ചു, സൈനിക പരിശീലനം അവസാനിപ്പിച്ചു

യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നെ​ത്തി​യ കൂ​ടു​ത​ൽ സൈ​നി​ക​രെ പി​ൻ​വ​ലി​ച്ച് റ​ഷ്യ. ക്രി​മി​യ​യി​ലെ സൈ​നി​ക പ​രി​ശീ​ല​നം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും ഇ​വി​ടെ​നി​ന്നും സൈ​നി​ക​രെ പി​ൻ​വ​ലി​ക്കു​മെ​ന്നു​മാ​ണ് റ​ഷ്യ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

റ​ഷ്യ​ന്‍ ടാ​ങ്കു​ക​ള്‍ യു​ദ്ധ​മാ​രം​ഭി​ക്കാ​നാ​യി അ​ക്ര​മ​ണ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന അ​മേ​രി​ക്ക​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വ​ന്ന​തി​ന് തൊ​ട്ട് പി​ന്നാ​ലെ​യാ​ണ് അ​തി​ര്‍​ത്തി​യി​ലെ കു​റ​ച്ച് സൈ​നീ​ക​രെ പി​ന്‍​വ​ലി​ച്ച​താ​യി റ​ഷ്യ അ​റി​യി​ച്ച​ത്.

2014ൽ ​യു​ക്രെ​യി​നി​ൽ​നി​ന്ന് റ​ഷ്യ കൈ​യ​ട​ക്കി​യ മേ​ഖ​ല​യാ​ണ് ക്രി​മി​യ. അ​ടു​ത്തി​ടെ ക്രി​മി​യ​യി​ൽ വി​ന്യ​സി​ച്ച സൈ​നി​ക​രെ​യാ​ണ് പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നെ​ത്തി​യ സൈ​ന്യ​ത്തി​ൽ​നി​ന്നു കു​റ​ച്ചു യൂ​ണി​റ്റു​ക​ളെ റ​ഷ്യ പി​ൻ​വ​ലി​ച്ചി​രു​ന്നു.

യു​ക്രെ​യ്നി​ൽ നു​ഴ​ഞ്ഞു​ക‍​യ​റാ​ൻ റ​ഷ്യ പ​ദ്ധ​തി​യി​ട്ടി​ല്ലെ​ന്നും ഇ​തി​നു​ള്ള തെ​ളി​വാ​ണു സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് മ​രി​യ സ​ക്ക​റോ​വ് പ​റ​ഞ്ഞു. യു​ക്രെ​യ്ൻ സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ടെ​ന്ന റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണു സൈ​നി​ക പി​ന്മാ​റ്റം.

റ​ഷ്യ​യു​ടെ വാ​ക്കി​നെ​ക്കാ​ൾ, സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ച്ച​തെ​ന്ന് ബോ​ധ്യ​പ്പെ​ട​ണ​മെ​ങ്കി​ല്‍ നേ​രി​ട്ട് ക​ണ്ട​റി​യ​ണ​മെ​ന്ന് യു​ക്രെ​യ്​ൻ അ​വ​കാ​ശ​പ്പെ​ട്ടു. “നി​ങ്ങ​ള്‍ കേ​ള്‍​ക്കു​ന്ന​ത് വി​ശ്വ​സി​ക്ക​രു​ത്. നി​ങ്ങ​ള്‍ കാ​ണു​ന്ന​ത് മാ​ത്രം വി​ശ്വ​സി​ക്കു​ക” എ​ന്നാ​യി​രു​ന്നു യു​ക്രെ​യ്ൻ പ്ര​തി​രോ​ധ മ​ന്ത്രി ഒ​ലെ​ക്സി റെ​സ്നി​ക്കോ​വ് റ​ഷ്യ​യു​ടെ പി​ന്‍​മാ​റ്റ​ത്തോ​ട് പ്രതികരിച്ചത്.

Back to top button
error: