KeralaNEWS

ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡിനെത്തിയ പൊലീസിന് ലഭിച്ചത് വന്യമൃഗങ്ങളുടെ കൊമ്പുകൾ;ഒരാൾ അറസ്റ്റിൽ

ടിമാലി:ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡിനെത്തിയ പൊലീസിന് ലഭിച്ചത് വന്യമൃഗങ്ങളുടെ കൊമ്പുകളും ഒരു ലക്ഷം രൂപയും. നര്‍കോട്ടിക്‌സെല്‍ അധികൃതര്‍ വെള്ളത്തൂവല്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വന്യ മൃഗങ്ങളുുടെ കൊമ്പുകൾ കണ്ടെത്തിയത്.സംഭവത്തിൽ  തോക്കുപാറ കാണ്ടിയാംപാറ തെക്കേ കുന്നേല്‍ ജോസ് ടി തോമസ് (54) അറസ്റ്റിലായി.
ഇയാളുടെ വീട്ടില്‍ ചൂതാട്ടം നടക്കുന്നുണ്ടെന്ന് ഇടുക്കി നര്‍കോട്ടിക് ഡി വൈ .എസ് .പി എ.ജി. ലാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മാന്‍, കേഴ, വരയാട് തുടങ്ങിയ വന്യ മൃഗങ്ങളുടെ കൊമ്പുകൾ കണ്ടെടുത്തത്.അറസ്റ്റിലായ പ്രതിയെ വനം വകുപ്പിന് കൈമാറി.

Back to top button
error: