വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി

കണ്ണൂര്‍ തോട്ടടയില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഏച്ചൂര്‍ സ്വദേശി ഗോകുലാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ മിഥുന്‍ ഇന്നലെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. എതിരാളികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതികള്‍ ബോംബ് എറിഞ്ഞതെന്നും അക്ഷയ് എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റി പതിച്ചാണ് ജിഷ്ണു കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിലെ പ്രധാന പ്രതിയായ മിഥുന്‍ ഇന്നലെയായിരുന്നു പൊലീസില്‍ കീഴടങ്ങിയത്. എടക്കാട് പൊലീസ് സ്റ്റേഷനിലാണ് മിഥുന്‍ കീഴടങ്ങിയത്. സംഭവത്തില്‍ ബോംബ് എറിഞ്ഞത് മിഥുനാണെന്നാണ് ലഭിച്ചിരുന്ന വിവരം. ഇയാള്‍ സംഭവം നടന്നതിന് തൊട്ടുപിന്നാലെ ഒളിവിലായിരുന്നു.സംഭത്തില്‍ നേരത്തെ അക്ഷയ് എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. അക്ഷയ് നെ കൂടാതെ നാലുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഫെബ്രുവരി 13നാണ് തോട്ടടയിലെ വിവാഹ ആഘോഷത്തില്‍ രാത്രി നടന്ന സംഗീതപരിപാടിക്കിടെ വരന്റെ സുഹൃത്തുക്കളായ ഏച്ചൂര്‍ സ്വദേശികളും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇതിന് പ്രതികാരമായി പ്രത്യേക യൂണിഫോമിട്ട് വന്ന സംഘം വിവാഹസംഘത്തിന് നേരെ ബോംബെറിയുകയായിരുന്നു.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version