KeralaNEWS

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി

 

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി എംഎല്‍എ. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പില്‍ വന്‍ അഴിമതി നടന്നുവെന്ന കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകന്‍റെ ആരോപണത്തിലായിരുന്നു എംഎം മണിയുടെ മറുപടി. കെഎസ്ഇബി ചെയര്‍മാന്റെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്നും ഇതൊക്കെ കൃഷ്ണന്‍കുട്ടി പറയിപ്പിച്ചതാണോയെന്നും എംഎം മണി ചോദിക്കുന്നു. സംസ്ഥാനം ഭരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്, അശോകനല്ലെന്നും എംഎം മണി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

എന്ത് അടിസ്ഥാനത്തിലാണ് കെഎസ്ഇബി ചെയര്‍മാന്‍ അങ്ങനെ പറഞ്ഞത്. മന്ത്രി അറിഞ്ഞുകൊണ്ടാണോ ഇത്. ബി അശോകനെ കൊണ്ട് മന്ത്രി പറയിപ്പിച്ചതാണോ. നാനാ വശങ്ങളും ആലോചിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വിശദമായി ഇക്കാര്യത്തില്‍ പ്രതികരിക്കും.’ എംഎം മണി പറഞ്ഞു.നാലര വര്‍ഷമായിരുന്നു താന്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്നത്. അക്കാലം വൈദ്യുതി ബോര്‍ഡിന് സുവര്‍ണകാലമായിരുന്നുവെന്ന് ഈ നാട്ടിലെ ആളുകള്‍ പറയും. അതിനാല്‍ അശോകന്‍ പറഞ്ഞ കാര്യത്തികുറിച്ച് പരിശോധിച്ച് മുഖ്യമന്ത്രി പ്രതികരിച്ച് ശേഷം താന്‍ കൂടുതല്‍ പ്രതികരിക്കുമെന്നും എംഎം മണി വിശദീകരിച്ചു.

സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതാണ്. അശോകന്റേത് അല്ലല്ലോ. കൃഷ്ണന്‍കുട്ടി എല്‍ഡിഎഫിന്റെ മന്ത്രിയല്ലേ. അതുകൊണ്ട് കാര്യങ്ങളൊക്കെ ആലോചിച്ച് പറയണം. എനിക്ക് പറയാനുള്ളതൊക്കെ ആലോചിച്ച് ഞാന്‍ പറയും. ചെയര്‍മാന്‍ എന്ന നിലയില്‍ അശോകന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നിര്‍വഹിക്കട്ടെ. ഇപ്പോള്‍ കാര്യക്ഷമമായിട്ടല്ല. കറന്റ് പോയാല്‍ ആളില്ലല്ലോ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരിക്കല്‍ പോലും വൈദ്യുതി ബോര്‍ഡിന് പൊലീസിന്റെ സംരക്ഷണം വേണ്ടി വന്നിട്ടില്ല. അപ്പോള്‍ കാര്യങ്ങള്‍ അതുവരെ എത്തിയല്ലോഎന്നും എംഎം മണി പരിഹസിച്ചു.

 

Back to top button
error: