KeralaNEWS

ടിക്കറ്റ് ചോദിച്ച ടിടിഇയ്ക്ക് ട്രെയിനിൽ മർദ്ദനം; രണ്ടു ബംഗാളികൾ തൃശ്ശൂരിൽ അറസ്റ്റിൽ

തൃശൂര്‍: ട്രെയിനില്‍ ടിക്കറ്റ്​ പരിശോധനക്കിടെ ടിക്കറ്റ്​ കാണിക്കാന്‍ ആവശ്യപ്പെട്ട ടി.ടി.ഇയെ മര്‍ദിക്കുകയും ടിക്കറ്റ്​ ചാര്‍ട്ടും മൊബൈല്‍​ ഫോണും തട്ടിയെടുത്ത്​ പുറത്തേക്ക്​ വലിച്ചെറിയുകയും ചെയ്ത പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ട്​ പേരെ തൃശൂരിൽ റെയില്‍വെ പൊലീസ്​ അറസ്റ്റ്​ ചെയ്തു.മർദ്ദനത്തിൽ പരിക്കേറ്റ ടി.ടി.ഇ പെരുമ്ബാവൂര്‍ സ്വദേശി​ ബെസി (35)യെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും അവിടെനിന്ന്​ പിന്നീട് കളമശ്ശേരി രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എറണാകുളം-ഹൗറ അന്ത്യോദയ എക്സ്​പ്രസിലാണ്​ സംഭവം. ബംഗാള്‍ സ്വദേശികളായ 15 തൊഴിലാളികള്‍ ട്രെയിനില്‍ നാട്ടിലേക്ക്​ യാത്രക്കാരായി ഉണ്ടായിരുന്നു. ആലുവക്കും തൃശൂരിനും ഇടയിലാണ്​ ടി.ടി.ഇ പരിശോധനക്ക്​ എത്തിയത്​. ബംഗാളി ​തൊഴിലാളികള്‍ ടിക്കറ്റ്​ എടുത്തിട്ടില്ലെന്നാണ്​ റെയില്‍വെ വൃത്തങ്ങള്‍ അറിയിക്കുന്നത്​.

Back to top button
error: