കുഞ്ചാക്കോ ബോബന്‍റെ പുതിയ ചിത്രത്തിലെ ഗാനം റിലീസായി.

മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍റെ   ” ഒറ്റ് ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. പ്രണയം തിങ്ങി നില്‍ക്കുന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു .

വിനായക് ശശികുമാർ എഴുതി എ എച്ച് കാസിഫ് സംഗീതം പകർന്ന, ശ്വേത മോഹൻ ആലപിച്ച ” ഒരേ നോക്കിൽ…..” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
തീവണ്ടി ഫെയിം ഫെല്ലിനി ടി പി  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ
അരവിന്ദ് സ്വാമി, ഈഷ റെബ്ബ, ജിൻസ് ഭാസ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

“ഒറ്റ് ” എന്ന പേരിൽ മലയാളത്തിലും
തമിഴിൽ ” രെണ്ടഗം ” എന്ന പേരിൽ തമിഴിലും അവതരിപ്പിക്കുന്ന ഈ ചിത്രം ആര്യ,ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമിക്കുന്നു.
ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ് ഗാനം റിലീസ് ചെയ്തത്.

ലൈൻ പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം.
ഛായാഗ്രഹണം-ഗൗതം ശങ്കർ വിജയ്. പ്രശസ്ത സംഗീത സംവിധായകൻ ഏ ആർ റഹ്മാന്റെ മരുമകനായ എ എച്ച് കാസിഫ് സംഗീതം പകരുന്നു.
എഡിറ്റിംഗ്-അപ്പു എൻ ഭട്ടതിരി, കലാസംവിധാനം- സുഭാഷ് കരുൺ വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റണ്ട്സ്-സ്റ്റണ്ട് സിൽവ.
പി ആർ ഒ-എ എസ് ദിനേശ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version