വിനീത് മാജിക് “ഹൃദയം” ഇനി മുതൽ OTT യില്‍.

കണ്ടിറങ്ങിയവർക്കെല്ലാം ഹൃദയത്തിൽ തൊട്ട അനുഭവമായിരുന്നു ഹൃദയം എന്ന പുത്തന്‍ ചിത്രം. വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ – കല്യാണി പ്രിയദര്‍ശന്‍ കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കുറച്ച് നാളുകള്‍ക്ക് ശേഷം സംഭവിച്ച വിനീതന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. ഗംഭീര പ്രേക്ഷക പ്രതികരണം ആദ്യ ദിനം തൊട്ടേ ഉണ്ടായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് കൂടുതല്‍ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഹൃദയത്തിലെ “ദര്‍ശന” എന്ന ഗാനം ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു.

എന്നാൽ ലോകമെങ്ങും OTT റിലീസിനൊരുങ്ങുകയാണ് ഹൃദയം. ഫെബ്രുവരി 18 ന്, ഡിസ്നി +ഹോട്ട്സ്റ്റാറിലാകും ചിത്രം  റിലീസ് ചെയ്യുക. എന്നാല്‍ ഒരിക്കലും തീയേറ്റര്‍ അനുഭവം OTT യില്‍ കിട്ടില്ല എന്നാണ്‌ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version