NEWS

കണ്ണിനും കരളിനും പല്ലുകൾക്കും എല്ലുകൾക്കും, രക്തമുണ്ടാകാനും ഉത്തമം; ഉണക്കമുന്തിരിയുടെ അത്ഭുതകരമായ സവിശേഷതകൾ അറിയുക

പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരി എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉണക്കമുന്തിരി കഴിയ്ക്കുന്നതിലൂടെ ശരീരത്തിന് നല്ലഊർജം ലഭിക്കും. ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തിനും ഉണക്കമുന്തിരി ഏറ്റവും ഗുണകരമാണ്

ണക്കമുന്തിരി രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ഇതിൽ വൈറ്റമിൻ ബി കോംപ്ലക്സ്, കോപ്പർ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. ചെറിയ കുട്ടികൾക്കും മറ്റും രക്തമുണ്ടാകാൻ ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത് ഫലപ്രദമാണ്.

ഒലിനോലിക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളിൽ കേടുണ്ടാകുന്നതും ദ്വാരങ്ങളുണ്ടാകുന്നതും തടയും.

മലബന്ധത്തിനുള്ള നല്ല പരിഹാരമാണ് ഉണക്കമുന്തിരി. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു.

അയേൺ, വൈറ്റമിൻ ബി കോംപ്ലക്സ്, ധാതുക്കൾ എന്നിവ ധാരാളം ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയയുള്ളവർക്ക് ഏറ്റവും ഉചിതമായ ഭക്ഷ്യവസ്തുവാണ്.

ഉണക്കമുന്തിരിയിൽ പോളിഫിനോളിക് ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിൽ ട്യൂമർ കോശങ്ങൾ വളരുന്നതു തടയും. കുടലിനെ ബാധിയ്ക്കുന്ന ക്യാൻസർ തടയാനും സഹായിക്കും.

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളിന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഫ്രീ റാഡിക്കലുകളെ തടയുന്നതു കൊണ്ട് ഇവ കണ്ണിന്റെ കാഴ്ച സംരക്ഷിക്കും. ധാരാളം കാൽസ്യം ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ളതു കൊണ്ട് എല്ലുകളുടെ ശരിയായ വളർച്ചയ്ക്കു സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ കുട്ടികൾക്കു നൽകാവുന്ന മികച്ചൊരു ഭക്ഷ്യവസ്തുവാണിത്. ഇതുപോലെ സ്ത്രീകളിലെ എല്ലുതേയ്മാനം പോലുള്ള രോഗങ്ങൾ തടയാനും ഇത് സഹായിക്കും.

പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരിയെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ആർജിനൈൻ എന്നൊരു അമിനോആസിഡുണ്ട്. ഇത് ഉദ്ധാരണപ്രശ്നങ്ങൾ തടയാൻ സഹായിക്കും. ഉണക്കമുന്തിരിയിലെ പോളിഫിനോളിക് ഫൈറ്റോന്യൂട്രിയന്റുകൾ അണുബാധയുണ്ടാകുന്നതു തടയുന്നു.

നാരുകളുള്ളതു കൊണ്ടു തന്നെ വയറിലെ ഗ്യാസ്ട്രോ ഇൻഡസ്റ്റൈനൽ ഭാഗം വൃത്തിയാക്കാൻ ഉണക്കമുന്തിരിയ്ക്കു കഴിയും. ഇത് വയറ്റിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കും.

ഉണക്കമുന്തിരി കഴിയ്ക്കുന്നതിലൂടെ ശരീരത്തിന് നല്ലഊർജം ലഭ്യമാകുന്നു. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ഊർജമായി രൂപാന്തരപ്പെടുന്നു.

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്നങ്ങൾ ഒഴിവാക്കാനാകും. ആരോഗ്യകരമായി ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്. പ്രത്യേകിച്ച്‌ ബോഡിബിൽഡിംഗിനു ശ്രമിയ്ക്കുന്നവർക്ക്.

ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും ഉണക്കമുന്തിരി നല്ലതു തന്നെ. ഇത് തലച്ചോറിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നതിനു സഹായിക്കും. ഹൃദയാരോഗ്യത്തിനും ഇത് ഏറെ പ്രയോജപ്രദമാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നൽകുന്നത്.
ഗർഭിണികൾ ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ സഹായിക്കും.

-ഡോ. മഹാദേവൻ

Back to top button
error: