മുൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്‌​ക്കെ​തി​രെ കെ​പി​സി​സി നേ​തൃ​ത്വം

മുൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്‌​ക്കെ​തി​രെ കെ​പി​സി​സി നേ​തൃ​ത്വം. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി ചെ​ന്നി​ത്ത​ല തീ​രു​മാ​ന​ങ്ങ​ള്‍ സ്വ​ന്തം നി​ല​യ്ക്ക് കൈ​ക്കൊ​ള്ളു​ന്നു​വെ​ന്നാ​ണ് കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്റെ കു​റ്റ​പ്പെ​ടു​ത്ത​ല്‍.

 

ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ലു​ള്ള അ​തൃ​പ്തി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ചെ​ന്നി​ത്ത​ല​യെ അ​റി​യി​ക്കും.

ലോ​കാ​യു​ക്ത നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ നി​രാ​ക​ര​ണ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​ഖ്യാ​പ​നം നേ​തൃ​ത്വ​ത്തോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് ചെ​ന്നി​ത്ത​ല ന​ട​ത്തി​യ​ത്. ചെ​ന്നി​ത്ത​ല സ്വ​യം പ്ര​തി​പ​ക്ഷ നേ​താ​വ് ച​മ​യു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version