KeralaNEWS

സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍

മൈലപ്രയിൽ ബസുകൾ തടഞ്ഞു

പത്തനംതിട്ട: പത്തനംതിട്ടയില്‍നിന്ന്​ റാന്നിക്ക്​ പോകുന്ന ബസുകള്‍
കുമ്ബഴ-മൈലപ്ര റൂട്ടില്‍ സര്‍വിസ്​ നടത്താത്തതില്‍ പ്രതിഷേധിച്ച്‌​ മൈലപ്ര പള്ളിപ്പടിയില്‍ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ബസുകള്‍ തടഞ്ഞു.പത്തനംതിട്ടയില്‍നിന്ന്​ റാന്നിക്ക്​ പോകുന്ന ബസുകള്‍ താഴെ വെട്ടിപ്രം-മൈലപ്ര വഴിയാണ്​ ഇപ്പോള്‍ പോകുന്നത്.​ ഇതുകാരണം കുമ്ബഴ-മൈലപ്ര റൂട്ടിലുള്ളവര്‍ വലിയ ദുരിതമാണ്​ അനുഭവിക്കുന്നത്​. സ്​കൂളുകള്‍ തുറന്നതിനാല്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ബുദ്ധിമുട്ടുകയാണ്.​
പുനലൂർ-മൂവാറ്റുപുഴ റോഡ്​ പണി തുടങ്ങിയ സമയത്താണ്​ ബസുകള്‍ റൂട്ട്​ മാറി ഓടാന്‍ തുടങ്ങിയത്.​പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടും ബസുകള്‍ കുമ്ബഴ വഴി ഓടാന്‍ തയ്യാറായിട്ടില്ല. നാട്ടുകാര്‍ നേരത്തെ ആര്‍.ടി.ഒക്കും ജില്ല പൊലീസ്​മേധാവിക്കും പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം.

Back to top button
error: