KeralaNEWS

കേരള എക്സ്പ്രസിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണുള്ള ഗതാഗത തടസ്സം പരിഹരിച്ചു

കോട്ടയം: കുറുപ്പന്തറ കോതനല്ലൂരിൽ ട്രെയിനിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണുള്ള ഗതാഗത തടസ്സം പരിഹരിച്ചു.ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.തിരുവനന്തപുരത്തു നിന്നും ന്യൂഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസിന്റെ(12625) മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്.
അതോടെ മുന്നോട്ടു പോകാനാകാതെ ട്രെയിൻ ട്രാക്കിൽ കുടുങ്ങി.പിന്നീട്, ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ചാണ് കേരള എക്‌സ്പ്രസ് യാത്ര തുടർന്നത്.എറണാകുളം വരെ ഡീസല്‍ എഞ്ചിനിൽ യാത്ര തുടരുകയും പിന്നീട് ഇലക്‌ട്രിക് എഞ്ചിനിലേക്ക് മാറ്റുകയുമായിരുന്നു.

Back to top button
error: