IndiaNEWS

ഐപിഎല്‍ 2022 ലെ ഏറ്റവും വിലയേറിയ താരമായി ഇഷാന്‍ കിഷൻ

പിഎല്‍ 2022 ലെ ഏറ്റവും വിലയേറിയ താരമായി ഇഷാന്‍ കിഷന്‍.മുംബൈ ഇന്ത്യന്‍സ് ആണ് താരത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 15.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ ശ്രയസ് ഐയ്യരാണ് ഇതിന് മുൻപുള്ള ഏറ്റവും വിലയേറിയ താരം.

പഞ്ചാബ് കിങ്‌സും പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സും പത്ത് കോടി വരെ താരത്തിന് വില പറഞ്ഞ് മുംബൈയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.അവസാനം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും മറികടന്ന് 15.25 കോടിക്ക് നിത അമ്ബാനിയുടെ ടീം ഇഷാനെ സ്വന്തമാക്കുകയായിരുന്നു. ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലായിരുന്നു ലേലം.

Back to top button
error: