KeralaNEWS

എഡ്നയ്ക്ക് ഡോക്ടറാകണം, ആര് സഹായിക്കും ?

റണാകുളം : ഒ​രു​പാ​ട്​ പ്ര​തി​സ​ന്ധി​ക​ളിലും മട്ടാഞ്ചേരി ന​സ്റ​ത്ത് പ​ള്ളി​പ​റ​മ്ബി​ല്‍ ജോ​ണ്‍​സ​ണ്‍ – ബി​ന്ദു ദ​മ്ബ​തി​ക​ളു​ടെ മൂ​ത്ത മ​ക​ള്‍ എ​ഡ്ന എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം മെ​റി​റ്റി​ല്‍​ത​ന്നെ നേടിയിരിക്കയാണ്.വാ​ട​ക വീ​ട്ടി​ല്‍ ചാ​യ​ക്ക​ട​യും താ​മ​സ​വു​മാ​യി ക​ഴി​യു​ക​യാ​ണ് ഇന്ന് എ​ഡ്ന​യു​ടെ അ​ഞ്ചം​ഗ കു​ടും​ബം.

പി​താ​വ് ജോ​ണ്‍​സ​ണ്‍ ഡ്രൈ​വ​റാ​യി​രു​ന്നു. ന​ട്ടെ​ല്ലി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ച്‌ ഒ​രു വ​ര്‍​ഷം കി​ട​പ്പി​ലാ​യ​തോ​ടെ വ​രു​മാ​നം നി​ല​ച്ചു. ഒ​രു​വ​ര്‍​ഷ​ത്തെ ചി​കി​ത്സ​യു​ടെ ഫ​ല​മാ​യി എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ക​ടം ക​യ​റി കു​ടും​ബം ദു​രി​ത​ത്തി​ലാ​യി. ജീ​വി​ത​മാ​ര്‍​ഗ​ത്തി​ന്​ വ​ണ്ടി​യി​ല്‍ ചാ​യ​ക്ക​ച്ച​വ​ടം തു​ട​ങ്ങി​യെ​ങ്കി​ലും വാ​ട​ക കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ താ​മ​സി​ക്കു​ന്നി​ട​ത്തു​നി​ന്ന് ഇ​റ​ങ്ങേ​ണ്ടി വ​ന്നു. ഇ​വ​രു​ടെ ദു​രി​തം ക​ണ്ട് മ​ന​സ്സ​ലി​ഞ്ഞ സ​മീ​പ​വാ​സി​യാ​ണ് താ​മ​സി​ക്കാ​നും ക​ച്ച​വ​ട​ത്തി​നു​മാ​യി ചെ​റി​യ വീ​ട് ന​ല്‍​കി​യ​ത്.

 

ഈ ​പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലാ​ണ് എ​ഡ്ന​ക്ക് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത്. കൊ​ച്ചി ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ജോ​സ​ഫ് ആ​ന്‍​റ​ണി ഹെ​ര്‍​ട്ടി​സ്,സുഹൃത്ത് സ​മ്ബ​ത്ത് സാ​മു​വ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കു​ടും​ബ​ത്തി​ന് ഇ​തു​വ​രെ സ​ഹാ​യം ന​ല്‍​കി​യ​ത്. എ​ഡ്ന​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് ഇ​നി​യും സ​ഹാ​യം വേ​ണം. സ​ഹോ​ദ​ര​ന്മാ​രാ​യ സാ​മു​വ​ല്‍, ജോ​യ​ല്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.

Back to top button
error: