പാൽ തിളച്ചുതൂകുന്നത് തടയാം, അടുക്കള അലങ്കോലപ്പെടുന്നത് ഒഴിവാക്കാം; ഈ സൂത്രവിദ്യ പ്രയോഗിക്കൂ

അടുക്കള ജോലിക്കിടയിൽ പാൽ തിളച്ചു തുകുന്നത് വീട്ടമ്മമാരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. പാൽ നഷ്ടപ്പെടുന്നതല്ല അടുപ്പും പാചകം ചെയ്യുന്ന ഭാഗങ്ങളും മുഴുവൻ വൃത്തികേടാവുകയും അടുക്കളയിലാകെ ഒരു ദുർഗന്ധം പടരുകയും ചെയ്യും

ടുക്കളയിൽ രാവിലെ തിരക്ക് പിടിച്ച ജോലികൾക്കിടയിൽ പാൽ തിളപ്പിക്കാൻ വച്ചാൽ പലപ്പോഴും അത് തിളച്ചുതൂകുന്നത് വരെ മിക്കവരും ശ്രദ്ധിക്കില്ല. തിളച്ചുപോകുമ്പോഴാകട്ടെ, പാൽ നഷ്ടപ്പെടുന്നു എന്നതിലുപരി അടുപ്പും പാചകം ചെയ്യുന്ന ഭാഗങ്ങളും മുഴുവൻ വൃത്തികേടാവുകയും ചെയ്യും.

ഇതൊഴിവാക്കാൻ സഹായിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നു.

നന്ദിത അയ്യർ എന്ന ട്വിറ്റർ യൂസറാണ് ഈ കിടിലൻ പൊടിക്കൈ പങ്കുവച്ചത്. പാൽ തിളച്ചുതൂകാതിരിക്കാൻ പാത്രത്തിന് മുകളിൽ വിലങ്ങനെ മരത്തിന്റെ ഒരു തവി വച്ചാൽ മാത്രം മതിയെന്നാണ് നന്ദിത പറയുന്നത്. പതിനായിരങ്ങളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.
ഇത്രയും സിമ്പിളായ ടിപ് കൊണ്ട് പതിവ് സങ്കീർണമായ ഈ പ്രശ്‌നം പരിഹരിക്കാമെന്ന് അറിഞ്ഞില്ലെന്ന് മിക്കവരും പറയന്നു.
മരത്തിന്റെ തവിക്ക് പകരം സ്റ്റീൽ തവിയോ മറ്റോ വയ്ക്കരുത്. ഇത് പെട്ടെന്ന് ചൂട് പിടിക്കും. മരമാകുമ്പോൾ ചൂട് പിടിക്കില്ല. തിള വന്ന് അത് പൊട്ടി പുറത്തേക്ക് പോകാതെ നീരാവിയായി മുകളിലേക്ക് പോവുകയും, താഴെ സമ്മർദ്ദം കുറയുകയും ചെയ്യുന്നതോടെ പാൽ പാത്രത്തിനുള്ളിൽ തന്നെ തുടരുകയാണ് ചെയ്യുന്നത്.
സ്റ്റൗവിൽ പാൽ തിളച്ചു വീണ് അടുക്കളയാകെ അലങ്കോലപ്പെട്ടു പോകുന്ന എല്ലാ ദുർഘട പ്രശ്നങ്ങളും ഒരു മരത്തവികൊണ്ടു പരിഹരിക്കാം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version