യോഗിയെ ‘എയറിൽ’ നിർത്തി ഇന്ത്യ

യോഗി എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ രോഗി എന്നാണ് വരുന്നതെന്നും ഇതേപോലെ ഒരു മനോരോഗിയെ ഇതിനു മുൻപ്  ഇന്ത്യയുടെ മുഖ്യമന്ത്രി കസേരയിൽ കണ്ടിട്ടില്ലെന്നും സോഷ്യൽ മീഡിയ
 
 
 

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പിഴവ് വരുത്തിയാല്‍ കേരളം പോലെയാകും എന്നുളള ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് എതിരെ ദേശീയ മാധ്യമങ്ങൾ.യുപി കേരളത്തെ പോലെയായാല്‍ ജാതിയുടെയും മതത്തിന്‍റേയും പേരിലുള്ള കൊലകളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.മികച്ച വിദ്യാഭ്യാസം, ക്ഷേമപദ്ധതികള്‍, ആരോഗ്യസേവനങ്ങള്‍ എന്നിവ കിട്ടാന്‍ യുപി കേരളത്തെപോലെയാകണമെന്നാണ് അവിടുത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു.കേരളത്തിനെതിരായ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആദ്യം ഇംഗ്ലീഷിലും പിന്നീട് ഹിന്ദിയിലുമായിരുന്നു പിണറായി വിജയൻ മറുപടി കൊടുത്തത്.ഇംഗ്ലീഷില്‍ മറുപടി കൊടുത്ത ട്വീറ്റിനു പിന്നാലെയാണ് പിണറായി അതേ വാക്കുകള്‍ തന്നെ ഹിന്ദിയിലും ട്വീറ്റ് ചെയ്തത്.അതോടെ ഈ വാര്‍ത്ത ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.ട്വിറ്ററില്‍ പിണറായിയുടെ വാക്കുകള്‍ ട്രെന്‍ഡിങ് ആകുകയും ചെയ്തു.യോഗിക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാണോ അതേ വാക്കുകൾ പിന്നീട് ഹിന്ദിയിലും ട്വീറ്റ് ചെയ്തതെന്നും മാധ്യമങ്ങൾ പരിഹാസരൂപേണ ചോദിക്കുന്നു.

 


നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവേകത്തോടെ വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളത്തെപ്പോലെയാകുമെന്ന യോഗിയുടെ പരാമര്‍ശത്തിന് അതേ നാണയത്തില്‍ തന്നെയാണ് പിണറായി  മറുപടി നല്‍കിയത്. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പിണറായി വിജയന്റെ മറുപടി.യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി.കേരളം പോലെയാവുകയാണെങ്കില്‍ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും, ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും ഐക്യമുള്ള സമൂഹവുമുണ്ടാകും.അങ്ങനെയുള്ള സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല. അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്,’ഇങ്ങനെയാണ് പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചത്
 


ഡിവൈഎഫ്‌ഐയും ഇതിനെതിരെ രംഗത്തെത്തി.യു.പി പോളിംഗ് ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വോട്ടര്‍മാരോടുള്ള പ്രസ്താവന ഒരേ സമയം വലിയ തമാശയും അതേ സമയം തന്നെ കേരളത്തോടുള്ള വെറുപ്പും വെളിവാക്കുന്നതാണ് എന്നാണ് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തിയത്.മുൻപ് മോദി നടത്തിയ സൊമാലിയ പരാമർശം ഓർമ്മയുണ്ടോന്നും സംഘടന ചോദിക്കുന്നു.
“സൂക്ഷിച്ചു വോട്ട് ചെയ്തില്ലെങ്കില്‍ യു.പി കേരളമാകുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. യോഗീ ആദിത്യനാഥിന്റെ പാര്‍ട്ടി ഭരിക്കുന്ന കേന്ദ്ര ബിജെപി ഗവണ്മെന്റ് തന്നെ കഴിഞ്ഞ ആറു വര്‍ഷങ്ങളിലും പുറത്തു വിട്ട കണക്കുകളില്‍ എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ഉയര്‍ന്ന ജീവിത നിലവാരം, മാനവിക വികസന സൂചികകള്‍ എന്നിങ്ങനെ വിവിധ സൂചികകളില്‍ കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്ബോള്‍ ഈ സൂചികകളില്‍ ഏറ്റവും ഒടുവിലെ സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് യു.പി. ഏറ്റവുമൊടുവില്‍ നീതി ആയോഗ് പുറത്തു വിട്ട കേവല ദാരിദ്ര്യ സൂചികയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കേരളം നില്‍ക്കുമ്ബോള്‍ യോഗിയുടെ യു. പിയാണ് രാജ്യത്ത് ഏറ്റവുമധികം അതി ദരിദ്രരുള്ള സംസ്ഥാനം” എന്ന് ഡിവൈഎഫ്‌ഐ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
“ഓക്സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു വീണ യോഗിയുടെ നാട്ടിലാണ് പശുവിന് ആശുപത്രിയും ചാണക കേക്കുകളുടെ ഫാക്ടറിയും നിര്‍മ്മിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തെരുവില്‍ കൊല്ലപ്പെടുന്ന ഈ യു.പി മാതൃക കേരളം അനുകരിക്കാതെ മനുഷ്യര്‍ ഒത്തൊരുമയോടെ ഒന്നിച്ചു ജീവിച്ചു ബി.ജെ.പിയുടെ വിധ്വംസക രാഷ്ട്രീയത്തെ തള്ളി കളയുന്നതിന്റെ കെറുവാണ് ബിജെപി പ്രകടിപ്പിക്കുന്നത്. യു.പിയെ കേരളം പോലെയാക്കുക എന്നത് തന്നെയാണ് ആ നാട്ടിലെ ജനങ്ങളും ആഗ്രഹിക്കുന്നത്”. ബിജെപിയുടെ കേരള വിരുദ്ധ പ്രചാരണം അവസാനിപ്പിക്കണമെന്നും സര്‍വ്വ വികസന സൂചികകളിലും മുന്നില്‍ നില്‍ക്കുന്ന വികസിത സംസ്ഥാനമായ കേരളം രാജ്യത്തിന് തന്നെ അഭിമാനമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ജോൺ ബ്രിട്ടാസ് എംപിയുടെ വാക്കുകൾ:
“യുപിയില്‍ ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുമ്ബോഴാണ് കേരളത്തില്‍ വന്ന് ആരോഗ്യമേഖല എങ്ങിനെ ആകണമെന്ന് പണ്ട് അദ്ദേഹം ക്ലാസ്സ് എടുത്തത്. ഗംഗയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഒഴുകി നടന്നപ്പോഴാണ് കൊറോണയില്‍ നമ്മളെ വിമര്‍ശിച്ചത്. സൂക്ഷിച്ചു വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം ആകുമെന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് അദ്ദേഹത്തിന്റെ പുതിയ ഐറ്റം നമ്ബര്‍. കാഷായ വസ്ത്രത്തിനുള്ളിലെ തൊലിക്കട്ടി അപാരം തന്നെ ! വര്‍ഗീയ തിമിരം ഇല്ലായിരുന്നെങ്കില്‍ ജനങ്ങള്‍ ഒന്നടങ്കം യുപി എങ്ങിനെയെങ്കിലും കേരളം ആകട്ടെ എന്നായിരിക്കും തീരുമാനിക്കുക. സ്ഥിതി വിവര കണക്കുകള്‍ അറിയാനാഗ്രഹിക്കുന്ന യുപിക്കാര്‍ അത് മനസ്സിലാക്കിയിരുന്നെങ്കില്‍….”
കേരളത്തെ അപമാനിക്കുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാലും പത്മജ വേണുഗോപാലും രംഗത്തെത്തി.യോഗി ചെയ്തത് കേരളീയരെ മൊത്തത്തില്‍ അധിക്ഷേപിക്കുകയാണെന്നും ബിജെപി മാപ്പ് പറയണമെന്നും വേണുഗോപാല്‍ പ്രതികരിച്ചു. യോഗി ആദിത്യനാഥ് കേരളത്തിനെ യുപിയുമായി താരതമ്യം ചെയുന്നത് എന്ത്‌ അടിസ്ഥാനത്തില്‍ ആണെന്ന് വ്യക്തമാക്കണമെന്നും പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
“ഇന്ത്യയിലേ ഒന്നാം നമ്ബര്‍ സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിനെ ബിജെപിക്ക് അധികാരം കിട്ടുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് കേരളത്തിനെ നാണം കെടുത്തുന്ന പ്രസ്താവന നടത്തുന്ന യോഗി ആദിത്യനാഥ്, കേരളത്തിനെ യു.പിയുമായി താരതമ്യം ചെയുന്നത് എന്ത്‌ അടിസ്ഥാനത്തില്‍ ആണെന്ന് വ്യക്തമാക്കണം. ഇത്തരത്തില്‍ ഇന്ത്യയെ സംസ്ഥാനങ്ങളാക്കിയും മതത്തിന്റെ അടിസ്ഥാനത്തിലും ഭിന്നിപ്പിച്ചുള്ള പ്രസ്താവന ഇറക്കുന്നത് ബി.ജെ.പിയുടെ സ്ഥിരം അജണ്ടയാണ്. യോഗി ആദിത്യനാഥ്‌ തന്റെ നിലപാട് തിരുത്താനും മാപ്പ് പറയാനും തയാറാകണം”.ഇരുവരും ആവശ്യപ്പെട്ടു.
“പ്രിയപ്പെട്ട യുപിയിലെ ജനങ്ങളെ, കേരളത്തെപോലെയാകാന്‍ വോട്ട് ചെയ്യൂ” എന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ട്വീറ്റ്.അതേസമയം ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ യോഗിയോട് ആവശ്യപ്പെട്ടു.കശ്മീര്‍ മുതല്‍ കേരളം വരെയും പശ്ചിമ ബംഗാള്‍ മുതല്‍ ഗുജറാത്ത് വരെ വൈവിധ്യങ്ങളുടെ മനോഹാരിതയാണ് ഇന്ത്യയെ മഹത്തരമാക്കുന്നതെന്നും വയനാട് എം പി കൂടിയായ രാഹുല്‍ ട്വീറ്റിലൂടെ പറഞ്ഞു
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version