NEWSWorld

ഓസ്‌കാർ നോമിനേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയുടെ ഡോക്യുമെന്ററി, യുപിയിലെ ദളിത്‌ സ്ത്രീകളുടെ പത്രമായ ‘ഖബർ ലഹരിയ’യെക്കുറിച്ചാണ് ഡോക്യുമെന്ററി

സിനിമാലോകം ഉറ്റുനോക്കുന്ന ഓസ്കര്‍ പുരസ്കാരത്തിന് ചുരുക്കപ്പട്ടികയായി. 94-ാമത് ഓസ്‌കാർ നോമിനേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയുടെ ഡോക്യുമെന്ററി.

മികച്ച ഡോക്യുമെന്റി വിഭാഗത്തിലേക്ക് മലയാളികളായ റിന്റു തോമസും സുഷ്മിത് ഘോഷും ചേർന്ന് സംവിധാനം ചെയ്ത റൈറ്റിങ് വിത്ത് ഫയർ ആണ് ഇന്ത്യയ്‌ക്ക് അഭിമാനമായി മാറിയിരിക്കുന്നത്.
ഇന്നലെ വൈകുന്നരമാണ് 94-ാമത് അക്കാദമി ഓസ്‌കാർ അവാർഡിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചത്.
മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്.

ഡൽഹിയിലെ ബൻഡ ജില്ലയിലെ ഒരു ഡിജിറ്റൽ പത്രത്തിന്റെ കഥയാണ് റൈറ്റിങ് വിത്ത് ഫയർ. കവിതാ ദേവി, മീരാ ജാതവ് എന്നിവർ ആരംഭിച്ച ഖബർ ലഹാരിയ എന്ന വാരാന്ത്യ പത്രത്തിന്റെ ചരിത്രമാണ് ഡോക്യുമെന്ററി പറയുന്നത്. ദളിത് സ്ത്രീകൾ സജീവമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന, സ്ത്രീകൾ വാർത്താലോകത്തു തരംഗമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയിലൂടെയാണ് ഡോക്യുമെന്ററി മുന്നോട്ട് പോകുന്നത്. ‘ഖബർ ലഹാരിയ’ 2002 ലാണ് ആരംഭിച്ചത്. എട്ട് എഡിനുകളിലായി 80,000 വായനക്കാരുണ്ടായിരുന്ന പത്രം പിന്നീട് ഡിജിറ്റൽ ലോകത്തേയ്‌ക്ക് മാറുന്നതിന്റെ ചലചിത്രഭാഷ്യമാണ് റൈറ്റിങ് വിത്ത് ഫയർ.

അസെൻഷൻ, അറ്റിക്ക, ഫ്‌ളീ സമ്മർ സോൾ എന്നീ ഡോക്യുമെന്ററികൾക്കൊപ്പമാണ് റൈറ്റിഹ് വിത്ത് ഫയർ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും ‘മരക്കാർ അറബിക്കടലിന്റെ സിംഹ’വും ‘ജയ് ഭീ:മും പുറത്തായിരുന്നു.
2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, സോയ അഖ്‍തറിന്‍റെ ഗള്ളി ബോയ് എന്നിവയാണ് പോയ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറിലേക്ക് പോയത്. എന്നാല്‍ ഒരു ഇന്ത്യന്‍ ചിത്രവും ഇതുവരെ പുരസ്‍കാരം നേടിയിട്ടില്ല.

Back to top button
error: