യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയുടെ ഫോട്ടോ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.നെടുമങ്ങാട് പനവൂര്‍ കല്ലിയോട് കുന്നില്‍ വീട്ടില്‍ രാഹുല്‍(30),പനവൂര്‍ കല്ലിയോട് ജെംസ് ഫൗണ്ടേഷനില്‍ വെങ്കിടേഷ് (29) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യ ഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ബിജുമോന്‍,ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയകുമാര്‍,ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ രതീഷ് ജി.എസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.യുവതിയോടുളള മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഫോട്ടോകള്‍ മോര്‍ഫ് ചെയ്‌ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version