സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സ്വപ്ന സുരേഷിന്റെ മൊഴി നാളെ വീണ്ടും ഇഡി രേഖപ്പെടുത്തും

സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സ്വപ്ന സുരേഷിന്റെ മൊഴി നാളെ വീണ്ടും ഇഡി രേഖപ്പെടുത്തും. കസ്റ്റഡിയിലായിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദമുണ്ടായി എന്ന തരത്തിൽ പുറത്ത് വന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം ശിവശങ്കറായിരുന്നുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കൽ.

എറണാകുളത്തെ ഇഡി ഓഫീസിൽ നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദരേഖ ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥ തയ്യാറാക്കിയതാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ആയിരുന്നു ഫോൺ സംഭാഷണം പുറത്തു വിട്ടത്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version