ആത്മഹത്യയ്ക്കായി റയിൽവേ ട്രാക്കിൽ കയറിനിന്ന യുവാവിനെ രക്ഷിച്ച് ലോക്കോ പൈലറ്റ്
 

തിരുവല്ല: കുടുംബ പ്രശ്നങ്ങള്‍ കാരണം ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ കയറിനിന്ന യുവാവിനെ രക്ഷിച്ച് ലോക്കോ പൈലറ്റ്.തിരുവല്ല ഓതറ റെയില്‍വേ ഗേറ്റിന് സമീപം പന്തപ്ലാമൂട്ടില്‍ സനല്‍ തങ്കച്ചൻ (33) ആണ്

ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ മൂലം ജീവിതത്തിന്റെ ട്രാക്കിലേക്ക് തിരിച്ചു കയറിയത്.
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് വരുന്ന സമയത്താണ് ഇയാൾ റെയില്‍വേ ട്രാക്കില്‍ കയറിനിന്നത്.എന്നാൽ ഇയാളെ ലോക്കോ പൈലറ്റ് ദൂരെ നിന്ന് കണ്ടതിനാല്‍ ട്രെയിന്‍ വേഗത കുറച്ച് നിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് മൂന്നു മിനുട്ടോളം ട്രെയിനിന്റെ യാത്ര തടസ്സപ്പെട്ടു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവിതത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version