Life Style

അകാലനരയും താരനും അകറ്റാന്‍ ആവണക്കെണ്ണ ഉത്തമം

* ആവണക്കെണ്ണയും ബദാം ഓയിലും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. അകാല നര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും ഇത് സഹായിക്കും.

* ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ ഒരു ടൗവല്‍ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

* ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, രണ്ട് തുള്ളി ടീ ട്രീ ഓയില്‍ എന്നിവ മിശ്രിതമാക്കി ശിരോചര്‍മ്മത്തിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

* ആവണക്കെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയില്‍ തേയ്ക്കുന്നത് താരന്‍ അകറ്റാനും അകാല നര ഒഴിവാക്കാനും നല്ലതാണ്.

* മുട്ടയുടെ വെള്ളയില്‍ ആവണക്കെണ്ണയും വെളിച്ചെണ്ണയും ചേര്‍ത്തുള്ള മിശ്രിതവും താരന്‍ അകറ്റാനും തലമുടി തിളങ്ങാനും സഹായിക്കും.

Back to top button
error: