
കോട്ടക്കൽ: വിളഞ്ഞുനിൽക്കുന്ന സൂര്യകാന്തിത്തോട്ടം കാണാൻ കരിഞ്ചാപ്പാടിയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. കുറുവ കരിഞ്ചാപ്പാടി പൊരുന്നുംപറമ്പിലാണ് കണ്ണിന് ഉത്സവമായി സൂര്യകാന്തി പൂത്തുവിടർന്നു നിൽക്കുന്നത്.
സംസ്ഥാനത്തെ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ കരുവള്ളി അമീർബാബുവിന്റേതാണ് തോട്ടം. രണ്ടുവർഷം മുൻപും ഇവിടെ സൂര്യകാന്തി കൃഷിചെയ്തിരുന്നു.
അരയേക്കറിൽ കൃഷിചെയ്ത സൂര്യകാന്തിയിലൂടെ കലർപ്പില്ലാത്ത എണ്ണ ജനങ്ങളിലേക്കെത്തിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് അമീർബാബു പറയുന്നു.
ദേശീയപാത രാമപുരം നാറാണത്ത് കാറ്റാടിപ്പാടം വഴിയും പെരിന്തൽമണ്ണ കോട്ടയ്ക്കൽ റൂട്ടിലെ പരവക്കൽ ചുള്ളിക്കോട് വഴിയും സൂര്യകാന്തിത്തോട്ടത്തിൽ എത്തിച്ചേരാം
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061