KeralaNEWS

കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, സഹയാത്രികൻ ഗുരുതരാവസ്ഥയിൽ

 

പുൽപ്പള്ളി: കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മീനംകൊല്ലി സ്വദേശി കാല്ലംകുന്നേൽ വീട്ടിൽ രാജേഷിൻ്റേയും സിജിയുടേയും മകൻ അഭിനവ് (21) ആണ്  മരിച്ചത്.
പുൽപ്പള്ളി എസ്.എൻ കോളജ് വിദ്യാർത്ഥിയായ അഭിനവിനൊപ്പം  കൂടെയുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ഷാരോൺ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. പഴശ്ശി രാജാ കോളജിനു സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.  ഇവർ സഞ്ചരിച്ച മോട്ടോർ ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

Back to top button
error: