KeralaNEWS

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്ന്‌ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്ന്‌ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഇ​ത്‌ സം​ബ​ന്ധി​ച്ച്‌ റെ​യി​ൽ​വെ മ​ന്ത്രാ​ല​യം ക​ത്ത്‌ ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്ക് 2019 ഡി​സം​ബ​റി​ൽ ത​ത്വ​ത്തി​ൽ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​ത്‌ സം​ബ​ന്ധി​ച്ച ക​ത്തു​ണ്ടെ​ന്ന്‌ പ​റ​ഞ്ഞ​ത്‌ കൃ​ത്യ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ന്തി​മ അ​നു​മ​തി​ക്കു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്‌ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ധ​ന​മ​ന്ത്രാ​ല​യ​വും ഇ​തി​ന്‌ അ​നു​കൂ​ല​മാ​യി ക​ത്ത്‌ ന​ൽ​കി​യി​രു​ന്നു. കേ​ന്ദ്ര പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​ണ്‌ അ​നു​മ​തി ന​ൽ​കി​യ​ത്‌.

ഇ​ട​ത് സ​ർ​ക്കാ​ർ ഇ​ല്ലാ​ത്ത​ത് പ​റ​യി​ല്ല. ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്ത​രു​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ‌‌

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ബി​ജെ​പി നേ​താ​ക്ക​ളെ​ക്കാ​ൾ വി​ശ്വാ​സം കോ​ൺ​ഗ്ര​സി​നാ​ണെ​ന്നും വ​ന്ദേ ഭാ​ര​ത് പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ട്ടി ധ​ന​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

Back to top button
error: