KeralaNEWS

ജീവനക്കാരെ മർദ്ദിച്ചു; റാന്നിയിൽ ഇന്ന് സ്വകാര്യ ബസ് സമരം

റാന്നി: ഇന്നലെ വൈകിട്ട് ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ വച്ച് സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് റാന്നിയിൽ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.തങ്ങളുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ ബസിന് പുറകെയെത്തി ബസ്സ്റ്റാൻഡിനുള്ളിൽ വച്ചാണ് തൊഴിലാളികളെ ഒരുകൂട്ടർ മർദ്ദിച്ചത്.
സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പരുവാനിക്കൽ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: