IndiaNEWS

കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാര്‍ലമെന്റില്‍ തുടങ്ങി

ന്യൂഡൽഹി: കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാര്‍ലമെന്റില്‍ തുടങ്ങി.കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.കേന്ദ്രമന്ത്രിസഭാ യോഗം അം​ഗീകാരം നല്‍കിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്.അടുത്ത 25 വര്‍ഷത്തെ വികസന രേഖയെന്നാണ് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞത്.എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യമാണെന്നും ധനമന്ത്രി പറഞ്ഞു.
ഗതാഗതത്തിന് കൂടുതൽ ഊന്നൽ നൽകിയ ബഡ്ജറ്റിൽ 2000 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍വേ പാത നിര്‍മിക്കുമെന്നും 25,000 കിലോമീറ്റര്‍ നീളത്തില്‍ ലോകോത്തര നിലവാരത്തില്‍ ദേശീയപാത വികസിപ്പിക്കുമെന്നും അടുത്ത മൂന്ന് വര്‍ഷത്തിനിടെ 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി പുതുതായി സര്‍വീസുകള്‍ ആരംഭിക്കുമെന്നും  പ്രഖ്യാപനമുണ്ട്.ബഡ്ജറ്റ് അവതരണം തുടരുകയാണ്.

Back to top button
error: