CrimeNEWS

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചതിന് ഭാര്യയെ കൊല്ലാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചതിന് ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച്‌ കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.കൊട്ടിയം തഴുത്തല സുധീഷ് ഭവനത്തിൽ സുധീഷ് (27) ആണ് പോലീസ് പിടിയിലായത്.

26ന് വൈകിട്ടാണ് സംഭവം.

 

ജോലിക്ക് പോകാതെ വീട്ടിൽ നിന്ന സുധീഷിനോട് ജോലിക്ക് പോകാനും പണയം വച്ച സ്വര്ണാഭരണങ്ങൾ എടുത്തു നല്കാനും ആവശ്യപ്പെട്ട ഭാര്യ ലക്ഷ്മിയെ വിറകുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.തുടര്ന്ന് ഒന്നര വയസുള്ള കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് പരിക്കേല്പ്പിക്കുകയും ചെയ്തു.ഭാര്യ ലക്ഷ്മിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

Back to top button
error: