KeralaNEWS

റബര്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: പരപ്പ പാലവളപ്പിന് സമീപത്തെ റബര്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഒരുമാസത്തിലേറെ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.പുല്ല് ചെത്താന്‍ പോയ പ്രദേശവാസിയാണ് അഴുകിയ മൃതദേഹം കണ്ടത്.
 അസ്ഥികൂടത്തിന് സമീപത്തുള്ള മരക്കൊമ്ബില്‍ തുണികെട്ടിയ നിലയില്‍ കാണപ്പെട്ടതിനാല്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Back to top button
error: